ലഹരിക്കെതിരെ മാടപ്പള്ളി ഗ്രാമപഞ്ചായത്ത്: 'ഓപ്പറേഷൻ തൂഫാൻ 2.0'
September 30, 2026
മാടപ്പള്ളി: മാടപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രചാരണ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ 2.0'-ന്റെ സംസ്ഥാനതല ഉദ്ഘാടന ലൈവ്സ്ട്രീമിഗിംല് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും സജീവമായി പങ്കെടുക്കുകയും സത്യപ്രതിജ്ഞ എടുക്കുകയും ചെയ്തു.
തൂഫാൻ ലഹരിവിരുദ്ധ പ്രതിജ്ഞ
ചടങ്ങിൽ സംബന്ധിച്ച മുഴുവൻ ജനപ്രതിനിധികളും ജീവനക്കാരും പൊതുജനങ്ങളും ഒന്നടങ്കം ചേർന്ന് ലഹരിവിരുദ്ധ 'തൂഫാൻ പ്രതിജ്ഞ' ഏറ്റ് ചൊല്ലി. ലഹരി നിർമ്മാർജ്ജനത്തിൽ പൊതുജന പങ്കാളിത്തത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ ചടങ്ങ്.
സംസ്ഥാനതല സംപ്രേഷണം
ബഹു. മുഖ്യമന്ത്രി നിർവ്വഹിച്ച സംസ്ഥാനതല ഉദ്ഘാടനം കില (KILA) തത്സമയ സംപ്രേഷണം വഴി എല്ലാവർക്കുമായി പ്രദർശിപ്പിച്ചു.
ലഹരിമുക്തമായ ഒരു നല്ല നാളെയക്കായി നാടൊന്നാകെ കൈകോർക്കണമെന്ന സന്ദേശത്തോടെയാണ് 'ഓപ്പറേഷൻ തൂഫാൻ 2.0' ഉദ്ഘാടന ചടങ്ങുകൾ പൂർത്തിയായത്.