നിയമവ്യവസ്ഥകള്
♻️
മാലിന്യ സംസ്കരണം
നിയമവ്യവസ്ഥകളും പിഴകളും
കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട്
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും നടപടിക്രമങ്ങളും
⚖️ 1. മാലിന്യവുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ
| പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് | മുനിസിപ്പാലിറ്റി ആക്ട് വകുപ്പ് | വകുപ്പ് വിശദാംശം | നടപടി ക്രമം | മറ്റ് നടപടികൾ | പിഴ / ശിക്ഷ | അധികാരി | പിഴ ഒടുക്കിയില്ലെങ്കിൽ |
|---|---|---|---|---|---|---|---|
| 219എൻ | 340 | പൊതു സ്ഥലങ്ങളിലേക്കോ സ്വകാര്യ സ്ഥലങ്ങളിലേക്കോ മാലിന്യം വലിച്ചെറിയുന്നത് | സ്പോട്ട് ഫൈൻ | — | ₹5,000 വരെ | സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ | പ്രോസിക്യൂഷൻ |
| 219എ | — | കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത് | സ്പോട്ട് ഫൈൻ | — | ₹5,000 വരെ | സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ | പ്രോസിക്യൂഷൻ |
| — | 335 | കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത് | കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ | — | ₹5,000 വരെ | സെക്രട്ടറി | പ്രോസിക്യൂഷൻ |
| 219എസി | 326സി | മാലിന്യം വേർതിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുന്നത് | കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ | — | ₹1,000 മുതൽ ₹10,000 വരെ | സെക്രട്ടറി | റവന്യൂ റിക്കവറി |
🌿 2. അധിക മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ
| പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് | മുനിസിപ്പാലിറ്റി ആക്ട് വകുപ്പ് | വകുപ്പ് വിശദാംശം | നടപടി ക്രമം | മറ്റ് നടപടികൾ | പിഴ / ശിക്ഷ | അധികാരി | പിഴ ഒടുക്കിയില്ലെങ്കിൽ |
|---|---|---|---|---|---|---|---|
| 219എഡി | 326D | യൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത് | കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ | ഫീസ് അടക്കുന്നതുവരെ സേവനങ്ങൾ നിഷേധിക്കാവുന്നതാണ് | പ്രതിമാസ യൂസർ ഫീസിന്റെ 50% | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219ബി | 327 | നിഷ്കർഷിച്ച രീതിയിൽ ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള ചുമതലകളിൽ വീഴ്ച വരുത്തുന്നത് | കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ | — | ₹1,000 മുതൽ ₹10,000 വരെ | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219കെ | 337 | ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത് | കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ | മലിനജലം ഒഴുക്കുന്ന പൈപ്പ്, ട്യൂബ് അല്ലെങ്കിൽ മറ്റു മാർഗങ്ങൾ അടയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുക | ₹5,000 മുതൽ ₹50,000 വരെ | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219എച്ച് | 334 | താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ അടിഞ്ഞുകൂടിയ ചവറും ഖരമാലിന്യങ്ങളും നീക്കം ചെയ്യാതിരിക്കുന്നത് | പ്രോസിക്യൂഷൻ | — | ₹10,000 വരെ | ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് | — |
| 219എ | 334എ | ബൾക്ക് വേസ്റ്റ് ജനറേറ്റർമാർ ഖരമാലിന്യം / മലിനജലം ഉറവിടത്തിൽ കൈകാര്യം ചെയ്യാതിരിക്കുന്നത് | പ്രോസിക്യൂഷൻ | കെട്ടിട ലൈസൻസ്, ബിൽഡിംഗ് നമ്പർ, വർക്കിംഗ് പെർമിറ്റ് എന്നിവ റദ്ദാക്കൽ | 6 മാസം മുതൽ 1 വർഷം വരെ തടവോ പിഴയോ | ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് | കോടതി നടപടി |