പരിസ്ഥിതി ദിനാചരണം നടത്തി
June 24, 2026
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2026 ജൂൺ 5-ന് വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിപാടി രാവിലെ 11 മണിക്ക് ആരംഭിച്ചു.
പരിപാടിയുടെ ഉദ്ഘാടനം മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.സുനിമോള്‍ ചാക്കോ നിർവഹിച്ചു. . പരിസ്ഥിതി സംരക്ഷണത്തിന്‍റ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനായി ഓരോരുത്തരും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും പ്രസിഡന്‍റ് വിശദീകരിച്ചു.
തുടർന്ന് പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, പരിസര ശുചീകരണം, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു.
പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. പരിപാടികൾ വിജയകരമായി പൂർത്തിയാക്കി.
